National
ഇന്ധനവില വര്‍ധനവ്: വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
പ്രതിദിനം 100 വിമാനങ്ങളായിരിക്കും എയര്‍ ഇന്ത്യ റദ്ദാക്കുക.
ന്യൂഡല്‍ഹി| ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ജൂലായ് വരെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. പ്രതിദിനം 100 വിമാനങ്ങളായിരിക്കും എയര്‍ ഇന്ത്യ റദ്ദാക്കുക. എയര്‍ ഇന്ത്യ പ്രതിദിനം 1100 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകളാണ് വെട്ടിക്കുറക്കുന്നത്. എയര്‍ ഇന്ത്യയുടെ അടുത്തുകാലത്തുണ്ടായ ഏറ്റവും വലിയ വെട്ടിചുരുക്കലാണ് ഇത്.
യുദ്ധസംഘര്‍ഷങ്ങള്‍ കാരണം അനേകം അന്താരാഷ്ട്ര വിമാനങ്ങള്‍ എയര്‍ ഇന്ത്യക്ക് വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതുകാരണം ഇന്ധന ഉപയോഗം വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പ്രവര്‍ത്തന ചെലവ് വര്‍ദ്ധനവും കമ്പനിക്ക് നേരിടേണ്ടതായി വന്നു. ഇക്കാരണങ്ങളാല്‍ ജൂലായ് വരെ സര്‍വീസുകള്‍ റദ്ദാക്കാതെ മറ്റുവഴിയില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെല്‍ വില്‍സണ്‍ പറഞ്ഞു.
പുതിയ തീരുമാനത്തില്‍ യാത്രക്കാരോടും ജീവനക്കാരോടും കാംപെല്‍ ക്ഷമ ചോദിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും ഹോര്‍മുസ് തുറക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക് എത്താന്‍ കഴിയുമെന്ന് കാംപെല്‍ പ്രതീക്ഷ പങ്കുവച്ചു.
Content Highlights:
Air India has announced the cancellation of approximately 100 flights daily until July 2026 due to escalating operational costs and increased fuel consumption. CEO Campbell Wilson explained that regional conflicts in West Asia have forced the airline to reroute numerous international flights, leading to a significant spike in expenses. The airline, which usually operates 1100 flights per day, is cutting back 10 percent of its services and has offered an apology to affected passengers and staff.




