Kerala
ചിക്കന്‍ കറിയില്‍ കോഴി തൂവലും ചോരയും: നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി
നഴ്സിങ് വിദ്യാര്‍ഥികള്‍ കര്‍ണാടക സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി
മൈസൂര്‍| മൈസൂരിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളില്‍ ഗുണനിലവാരമില്ലാത ഭക്ഷണം എത്തിച്ച ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് സ്ഥാപനം പൂട്ടി. നഴ്സിങ് വിദ്യാര്‍ഥികള്‍ കര്‍ണാടക സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി. കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മെസില്‍ പരിശോധന നടത്തി. മെസിലെ ഭക്ഷണ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മെസ് സംവിധാനം പൂര്‍വസ്ഥിതിയിലാകുന്നതുവരെ വിദ്യാര്‍ഥികളോട് നാട്ടില്‍ തുടരാന്‍ കോളജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും മാറ്റിവെച്ചു. മെസ് സംവിധാനം പൂര്‍ണതോതില്‍ എത്തിയിട്ടെ ക്ലാസുകള്‍ ആരംഭിക്കുകയുള്ളു എന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
നഴ്സിങ്ങ് ഹോസ്റ്റലുകളില്‍ ഭക്ഷണമെത്തിക്കുന്ന ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന മലയാളി സ്ഥാപനമാണ്. മൈസൂരുവിലെ അഞ്ചു കോളജുകളിലേക്ക് ആണ് ഇവര്‍ ഭക്ഷണം നല്‍കുന്നത്. ചിക്കന്‍ കറിയില്‍ നിന്ന് കോഴി തൂവലും ചോരയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്കും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Content Highlights:
The Karnataka government has shut down Global Education Service after nursing students in Mysuru complained about extremely poor food quality in their hostel mess. Authorities have revoked the consultancy’s license and sent food samples for laboratory testing following a raid by health officials. College management has postponed exams and asked students to return home until a hygienic mess system is fully restored.



