Connect with us

Kerala

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ അമരികുനി മേഖലയില്‍ നിന്ന് പിടികൂടിയ പെണ്‍ കടുവയാണ് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചത്തത്.

പതിനൊന്ന് വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്. പരുക്കുകള്‍ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകള്‍ നഷ്ടപെട്ട അവസ്ഥയില്‍ ആയതുകൊണ്ട് കാട്ടിലേക്ക് തിരികെ വിടാതെ ഇവിടെ തന്നെ പരിപാലിച്ച് വരികയായിരുന്നു.

ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. നേരത്തേതന്നെ കരള്‍ രോഗബാധ ഉണ്ടായിരുന്നതിനാല്‍ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ചത്തത്.

Content Highlights:
An 11-year-old female tiger captured from the Amarikkuni region in South Wayanad passed away at the Thiruvananthapuram Zoo. The tiger was being rehabilitated at the zoo since January 2025 due to lost canine teeth which prevented its release back into the wild. Despite intensive treatment for pneumonia and pre-existing liver disease, the animal succumbed to its illness on Saturday morning.

Latest