Kerala
മുക്കം നഗരസഭാ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ച് ഓഫീസില്‍ എത്തിയ സ്ത്രീ
ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്.
കോഴിക്കോട്| മുക്കം നഗരസഭയില്‍ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരുക്കേല്‍പ്പിച്ചു. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.
വിധവ പെന്‍ഷനുമായി ബന്ധപ്പെട്ട് ഓഫീസില്‍ എത്തിയതായിരുന്നു സ്ത്രീ. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു.
Content Highlights:
A woman visiting the Mukkam Municipality office in Kozhikode attacked and bit a Revenue Inspector named Dhanya Jayaram. The incident occurred during the lunch break when the woman became enraged after being told officials were away for food regarding her widow pension query. She also threw office files and assaulted two other female staff members who attempted to intervene.




