മർകസ് നോളജ് സിറ്റിയിലെ മർകസ് യുനാനി മെഡിക്കൽ കോളേജിന് എയിഡഡ് പദവി നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ ആദ്യത്തെയും ഏകത്തെയും യുനാനി മെഡിക്കൽ കോളേജായ മർകസ് യുനാനി കോളേജിന് ഈ പദവി ലഭിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായക ചുവടുവെപ്പായി മാറും.
മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴിൽ 2010-ലാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനങ്ങൾക്ക് യുനാനി ചികിത്സാ രീതിയിൽ മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് സ്ഥാപിതമായത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെയും (NCISM) അംഗീകാരമുള്ള ഈ സ്ഥാപനം, നിലവിൽ കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) കീഴിലാണ് പ്രവർത്തിക്കുന്നത്.
---- facebook comment plugin here -----




