മെറ്റായുടെ എ ഐ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവരുടെ അങ്ങേയറ്റം സ്വകാര്യവും ഗ്രാഫിക്കുമായ ദൃശ്യങ്ങൾ കമ്പനിയുടെ കരാർ ജീവനക്കാർ കണ്ടതായി വെളിപ്പെടുത്തൽ. സ്വീഡിഷ് വാർത്താ മാധ്യമങ്ങളായ സ്വെൻസ്ക ഡാഗ്ബ്ലാഡെറ്റ് (SvD), ഗോട്ടെബർഗ്സ്-പോസ്റ്റൺ (GP) എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, നഗ്നചിത്രങ്ങൾ, ലൈംഗിക ബന്ധങ്ങൾ, ശുചിമുറി സന്ദർശനങ്ങൾ തുടങ്ങിയ സ്വകാര്യ നിമിഷങ്ങൾ ഡാറ്റാ അനോട്ടേഷൻ ജോലികൾ ചെയ്യുന്ന കരാർ ജീവനക്കാർക്ക് കാണാൻ സാധിച്ചുവെന്നാണ് ഫെബ്രുവരി അവസാനം പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
---- facebook comment plugin here -----




