ഇറാനിൽ അതിരൂക്ഷമായ ആക്രമണം തുടരുകയാണ് അമേരിക്ക. എഫ്/എ-18 സൂപ്പർ ഹോർനെറ്റുകൾ, എഫ്-15ഇ സ്ട്രൈക്ക് ഈഗിളുകൾ, എഫ്-16 പോരാളികൾ, ലോകത്തെ വിറപ്പിക്കുന്ന എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് വിമാനങ്ങൾ… യുഎസ് വ്യോമസേനയുടെയും നാവികസേനയുടെയും സർവ്വ കരുത്തും പുറത്തെടുത്താണ് ആക്രമണം. എന്നാൽ ഈ കാഴ്ചകൾക്കിടയിൽ ലോകം ചർച്ച ചെയ്യുന്ന ഒരു കൗതുകകരമായ വസ്തുതയുണ്ട്: ഇറാനു മുകളിൽ പറക്കുന്ന ഈ വിമാനങ്ങളെല്ലാം കഴിഞ്ഞ 20 വർഷത്തിനിടെ പലപ്പോഴായി ഇന്ത്യക്ക് വാഗ്ദാനം ചെയ്യപ്പെട്ടവയാണ്. പക്ഷേ, ഇന്ത്യ ഓരോ തവണയും അവ നിരസിച്ചു.
എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകശക്തിയായ അമേരിക്കയുടെ യുദ്ധവിമാനങ്ങൾ വാങ്ങാത്തത്? ഇതിനു പിന്നിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ചരിത്രവും തന്ത്രപ്രധാനമായ ചില പാഠങ്ങളുമുണ്ട്.
വിശദമായി വീഡിയോയിൽ…







