Connect with us

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐഎഎസ്

പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും കെ ബിജു

Published

|

Last Updated

കൊച്ചി| കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ വിവാദ പ്രോസിക്യൂഷന്‍ ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ ബിജു ഐ എ എസ്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയെന്നും എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നതായും കെ ബിജു അറിയിച്ചു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിയ്ക്ക് എതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തുവെന്നും കെ ബിജു കൂട്ടിച്ചേര്‍ത്തു.

വകുപ്പ് സെക്രട്ടറിയായ കെ ബിജു ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് അദ്ദേഹം ഹാജരായത്. ഉദ്യോഗസ്ഥന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതിയെ അവഹേളിക്കുകയാണ് ചെയ്തതെന്നും നേരത്തെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

അതേസമയം, മനുഷ്യരായാല്‍ പിഴവുകള്‍ പറ്റും. ക്യാബിനറ്റ് ചേര്‍ന്നാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ കൂടി അറിവോടെയാണ് ഉത്തരവ് ഇറക്കിയത്. ഇനിയും ഉത്തരവ് വൈകാന്‍ പാടില്ലെന്ന് പറഞ്ഞതോടെ പെട്ടെന്ന് നല്‍കുകയായിരുന്നു. പിഴവ് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ട് തിരുത്തിയെന്നും മന്ത്രി അറിയിച്ചു.

Content Highlights:
IAS officer K Biju tendered an unconditional apology before the Kerala High Court for controversial remarks in a prosecution sanction order. Appearing in person for the contempt case, he stated that the flawed order was withdrawn and rectified. Minister Shibu Baby John defended the official, noting that errors can happen during hurried cabinet-approved processes.

 

Latest