Kerala
മടിക്കൈയില്‍ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
നീലേശ്വരം| നീലേശ്വരം മടിക്കൈയില്‍ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പുല്ലൂര്‍ മധുരമ്പാടി സ്വദേശി ഭരതന്‍ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. മടിക്കൈ കണിച്ചിറ പാലത്തിനടുത്ത് വളവിലാണ് അപകടം. ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.
അരയില്‍ കയര്‍ ബന്ധിച്ചതിനാല്‍ ഭരതന്‍ ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങി. അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ജീവനക്കാരനാണ്. മൃതദേഹം ജില്ലാശുപത്രിയില്‍.
Content Highlights:
A 52-year-old KSEB employee named Bharathan died of electrocution while carrying out repair works in Nileshwaram, Kasaragod. The tragic incident occurred while he was climbing an electric post to fix a line fault at Madikai. The fire force team arrived to lower the body from the post.

