Connect with us

Ongoing News

സഞ്‍ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; ടി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിന് 254 റൺസ് വിജയലക്ഷ്യം

42 പന്തുകളിൽ നിന്ന് 89 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 16 ഓവറിൽ 210 റൺസ് പിന്നിട്ടു

Published

|

Last Updated

മുംബൈ | ടി20 ലോകകപ്പിന്റെ ആവേശകരമായ ഒന്നാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ടിന് ഇന്ത്യ 254 റൺസ് വിജയലക്ഷ്യം കുറിച്ചു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യ നേടിയത്.

വെറും 42 പന്തുകളിൽ നിന്ന് 89 റൺസെടുത്താണ് സഞ്ജു ഇന്ത്യൻ സ്കോർ ബാേർഡിന് വേഗം കൂട്ടിയത്. ഓപ്പണർ അഭിഷേക് ശർമ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ (18 പന്തിൽ 39) വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് ഗുണകരമായി. സഞ്ജു നൽകിയ ക്യാച്ച് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക് കൈവിട്ടത് മത്സരത്തിൽ നിർണ്ണായകമായി. 26 പന്തിൽ നിന്നാണ് സഞ്ജു തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.

തുടർച്ചയായ മൂന്നാം ടി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും.

Summary

Sanju Samson’s explosive innings of 89 runs from 42 balls has propelled India toward a massive total in the T20 World Cup 2026 semi-final against England in Mumbai. Despite an early setback with Abhishek Sharma’s dismissal, cameos from Ishan Kishan and the current partnership of Hardik Pandya and Shivam Dube have kept the momentum high. The winner of this high-stakes clash will advance to the final to face New Zealand on Sunday.

Latest