Connect with us

Kerala

വയനാട് തുരങ്കപാത: പാറ പൊട്ടിക്കുന്നത് ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്യും

Published

|

Last Updated

കോഴിക്കോട് | വയനാട് തുരങ്കപാത നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ആനക്കാംപൊയിൽ ഭാഗത്ത് പാറ പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കേരളത്തിൻ്റെ ദീർഘകാല സ്വപ്നമായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്, വയനാട് ജില്ലകൾ തമ്മിലുള്ള യാത്രാദൂരം ഗണ്യമായി കുറയും. 8.735 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് ഇവിടെ നിർമ്മിക്കുന്നത്.

പദ്ധതി അതിവേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. വനമേഖലയിലൂടെയുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന ഈ തുരങ്കപാത സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്.

Summary

The construction of the Wayanad tunnel road, connecting Anakkampoyil, Kalladi, and Meppadi, is moving at a fast pace. Minister PA Mohammed Riyas announced that Chief Minister Pinarayi Vijayan will officially inaugurate the rock-blasting process tomorrow. The 8.735 km four-lane tunnel aims to provide a faster and more efficient travel route between Kozhikode and Wayanad districts.

Latest