Kerala
കോട്ടയം പാലാ കരൂരിലെ റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി
കോട്ടയം| കോട്ടയം പാലാ കരൂരിലെ റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പാലാ മുനിസിപ്പാലിറ്റിയിലെ രണ്ടാം വാര്‍ഡിലാണ് റബര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മുനിസിപ്പാലിറ്റിയുടെയും വായു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ലൈസന്‍സ് ഇല്ലാതെയായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.
ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും തോടും പുരയിടങ്ങളും മലിനമാക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയ ഫാക്ടറി പൂട്ടണമെന്ന കോടതി വിധിയില്‍ ആശ്വാസിക്കുകയാണ് പ്രദേശവാസികള്‍.
10 വര്‍ഷം പൂട്ടിക്കിടന്ന ശേഷം അടുത്തിടെയാണ് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. അനധികൃത പ്രവര്‍ത്തനത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ഫാക്ടറി നടത്തിപ്പുകാരുടെ നീക്കം.





