Kerala
പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍
ഇന്നലെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് ബൈക്ക് മോഷണം പോയത്
തിരുവനന്തപുരം| പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍. അമല്‍ സുരേഷാണ് പിടിയിലായത്. ഇന്നലെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് ബൈക്ക് മോഷണം പോയത്. സ്വന്തം പിതാവിനെതിരെ പരാതി നല്‍കാനാണ് അമല്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്.
എന്നാല്‍ ഓഫീസിനുള്ളില്‍ വച്ച് പോലീസുകാരുമായി തര്‍ക്കമുണ്ടായി. ഇതിനുശേഷം പുറത്തിറങ്ങിയ അമല്‍, ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലിസുകാരന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമലിനെ കസ്റ്റഡിയിലെടുത്തത്.
---- facebook comment plugin here -----




