Saudi Arabia
ജി 20 ഉച്ചകോടി; സഊദി വിദേശകാര്യ മന്ത്രി വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ഈജിപ്ത്, ഫ്രാന്‍സ് വിദേശകാര്യ മന്ത്രിമാരുമായും വിയറ്റ്‌നാം പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചകള്‍ നടത്തി.
റിയാദ് / ജോഹന്നാസ്ബര്‍ഗ് | ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ഈജിപ്ത്, ഫ്രാന്‍സ് വിദേശകാര്യ മന്ത്രിമാരുമായും വിയറ്റ്‌നാം പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചകള്‍ നടത്തി.
ഈജിപ്തിലെ വിദേശകാര്യ, കുടിയേറ്റ, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദുല്‍-ആറ്റി,റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍,ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍,പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ സഊദി അംബാസഡര്‍ ഫൈസല്‍ ബിന്‍ ഫലാഹ് അല്‍-ഹര്‍ബി, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ വാലിദ് ബിന്‍ അബ്ദുല്‍ഹമീദ്,മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു




