Kerala
ഹയര്‍സെക്കന്‍ഡറി അക്കാദമിക് കരിക്കുലം കാലോചിതമായി പരിഷ്‌കരിക്കണം: സയ്യിദ് മുനീറുല്‍ അഹ്ദല്‍
നിലവിലെ പാഠ്യപദ്ധതി, ആധുനിക തൊഴില്‍ സാഹചര്യങ്ങള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കും അനുസൃതമായി നവീകരിക്കേണ്ടതുണ്ട്.
വണ്ടൂര്‍ | സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി. നിലവിലെ പാഠ്യപദ്ധതി, ആധുനിക തൊഴില്‍ സാഹചര്യങ്ങള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കും അനുസൃതമായി നവീകരിക്കേണ്ടതുണ്ട്.
തൊഴിലധിഷ്ഠിതം,വൈജ്ഞാനിക ഭാരം കുറക്കല്‍, സാങ്കേതിക വിദ്യയുടെ സംയോജനം, കരിയര്‍ ഓപ്പര്‍ച്യൂണിറ്റി എന്നിവയലിധിഷ്ഠിതമായ നവീകരണത്തിന്റെ സമയം അതിക്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വണ്ടൂരില്‍ സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി സ്റ്റുഡന്റ്‌സ് ഗാലയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം




