Connect with us

National

ഭൂമിയെ സംബന്ധിച്ച് അതിര്‍ത്തികള്‍ ശാശ്വതമല്ല; സിന്ധ് നാളെ ഇന്ത്യയിലേക്ക് മടങ്ങിയേക്കാം: രാജ്‌നാഥ് സിംഗ്

നാഗരികത പ്രകാരം, സിന്ധ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഭാഗമായിരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന സിന്ധ് ഇന്ന് ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ഈ പ്രദേശം തിരികെ വന്നേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംര്. 1947 ന് മുമ്പ് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധ്, അതിനുശേഷം പാകിസ്ഥാനിലേക്ക് പോയി, ഭാവിയില്‍ ഇന്ത്യയിലേക്ക് മടങ്ങിയേക്കും-രാജ്‌നാഥ് സിംഗ് പറഞ്ഞു. മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്ര്‌ദ്ധേയമാണ്.

ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന സിന്ധി സമാജ് സമ്മേളന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. നാഗരികത പ്രകാരം, സിന്ധ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഭാഗമായിരിക്കും. ഭൗമരാഷ്ട്രീയ അതിര്‍ത്തികള്‍ ശാശ്വതമല്ലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തികള്‍ മാറിയേക്കാം. ആര്‍ക്കറിയാം, നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നത്തെ പാകിസ്ഥാനിലെ സിന്ധ് സംസ്ഥാനമാണ് ഇന്ത്യയുടെ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന സിന്ധി സമൂഹത്തിലെ അംഗങ്ങളുടെ ജന്മദേശം. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഉത്ഭവസ്ഥാനം കൂടിയാണ് സിന്ധ്..സിന്ധിലെ ഹിന്ദുക്കളും നിരവധി മുസ്ലീങ്ങളും ചരിത്രപരമായി സിന്ധു നദിയിലെ ജലത്തെ പവിത്രമായി കണക്കാക്കിയിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Latest