Kerala
ജനരോഷാഗ്നിയില്‍ പിണറായി സര്‍ക്കാരും എല്‍ ഡി എഫും കത്തിചാമ്പലാകും:രമേശ് ചെന്നിത്തല
സ്വര്‍ണക്കൊള്ളയും ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണിത്
പത്തനംതിട്ട \ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേരള ജനതയുടെ രോഷാഗ്‌നിയില്‍ പിണറായി സര്‍ക്കാരും ഇടതുപക്ഷവും കത്തി ചാമ്പലാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ഡി സി സി ഓഫിസില്‍ രാജീവ് പത്തനംതിട്ട നഗരസഭ സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കൊള്ളയും ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണിത്. ഇതിനെതിരെ ശക്തമായി പോരാട്ടം നടത്താന്‍ കേരള ജനത യു ഡി എഫിനൊപ്പം നില്‍ക്കുന്നു എന്നതാണ് കേരളം മുഴുവന്‍ ദൃശ്യമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




