Kerala
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍; റെയില്‍ വേ പോലീസ് തടഞ്ഞുവച്ചു
മുന്‍ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്
കൊച്ചി | കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍. എറണാകുളം സൗത്ത് റെയില്‍വെ പോലീസാണ് ഇയാളെ തടഞ്ഞുവച്ചത്. റെയില്‍ വേസ്‌റ്റേഷന്‍ വിശ്രമമുറിയില്‍ ഇരിക്കുകയായിരുന്ന ഇയാളെ ചില പോലീസുകാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ തടഞ്ഞത്. മുന്‍ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
രാജ്യത്താകെ എഴൂന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയായ ഇയാള്‍ കേരളത്തില്‍ വാഹമോഷണക്കേസില്‍ പിടിയിലായിരുന്നു. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിലായിരുന്നു മോഷണം നടത്തിയത്.
സുരക്ഷാ സന്നാഹങ്ങളുള്ള വീട്ടില്‍ നിന്നു വിജയകരമായി കവര്‍ച്ച നടത്തിയ ശേഷം വീട്ടിലെ സി സി ടി വി ക്യാമറയില്‍ നോക്കി ഗോഷ്ടികാണിച്ചാണ് ബണ്ടി ചോര്‍ സ്ഥലം വിട്ടത്. ഈ തെളിവുപയോഗിച്ചായിരുന്നു കേരള പൊലീസ് ഇയാളെ പിടികൂടിയത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ യുപിയില്‍ അറസ്റ്റിലായിരുന്നു.

