Connect with us

Kerala

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം വിഡ്ഢിത്തം; ശശി തരൂര്‍

കേരളം തകര്‍ന്നുനില്‍ക്കുമ്പോള്‍ വന്ന പദ്ധതി വേണ്ടെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ചോര്‍ന്ന് തകര്‍ന്നുവീഴാന്‍ നില്‍ക്കുകയാണ്. ബെഞ്ചും ഡെസ്‌കും ഇല്ലാതിരിക്കുമ്പോള്‍ ആദര്‍ശവിശുദ്ധിയുടെ പേരില്‍ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്.

Published

|

Last Updated

ദുബൈ| പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം വിഡ്ഢിത്തമാണെന്ന് ശശി തരൂര്‍ എംപി. കേരളം അമിത രാഷ്ട്രീയവത്കരണത്തിന്റെ മോശം ഉദാഹരണമാണ്. ചിഹ്നം നോക്കിയല്ല, പുതുതലമുറ ചിന്തിച്ച് വോട്ട് ചെയ്യണമെന്നും തരൂര്‍ പറഞ്ഞു. ‘റീ ഇമാജനിങ് കേരള’ എന്ന വിഷയത്തില്‍ കേരള ഡയലോഗ് ദുബൈയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. നിഷ്പക്ഷമായ ഒരു പോസ്റ്റിന്റെ പേരിലാണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചു എന്ന് പറഞ്ഞ് തന്നെ ആക്രമിച്ചത്. പ്രകീര്‍ത്തിക്കുന്ന ഒരു വാക്ക് പോലും ആ പോസ്റ്റില്‍ ഇല്ല. ഇതാണ് നാട്ടിലെ അവസ്ഥ.

നിക്ഷേപകര്‍ ജീവനൊടുക്കുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹര്‍ത്താലുകള്‍ തടാനും നിയമങ്ങളുണ്ടാകണമെന്ന് തരൂര്‍ പറഞ്ഞു. ഭരണകക്ഷിയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. പക്ഷെ അവര്‍ ഒരു പദ്ധതിയുമായി മുന്നോട്ടുവന്നാല്‍ ഞാന്‍ സഹകരിക്കും. അവര്‍ക്ക് ഭരിക്കാനുള്ള ജനവിധിയുണ്ട്. അവര്‍ പറയുന്നത് അനുസരിച്ചാലേ പണം തരൂ എന്ന് പറഞ്ഞാല്‍, ചര്‍ച്ച ചെയ്ത് എന്റെ ബോധ്യത്തിന് അനുസരിച്ചുള്ളത് നടപ്പാക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

കേരളം തകര്‍ന്നുനില്‍ക്കുമ്പോള്‍ വന്ന പദ്ധതി വേണ്ടെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ചോര്‍ന്ന് തകര്‍ന്നുവീഴാന്‍ നില്‍ക്കുകയാണ്. ബെഞ്ചും ഡെസ്‌കും ഇല്ലാതിരിക്കുമ്പോള്‍ ആദര്‍ശവിശുദ്ധിയുടെ പേരില്‍ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. നികുതിദായകന്റെ പണമാണ് അതെന്നും ശശി തരൂര്‍ പറഞ്ഞു.

 

 

Latest