Connect with us

Uae

ആഫ്രിക്കൻ രാജ്യങ്ങളിലെ എ ഐ പദ്ധതികൾക്കായി യു എ ഇ 100 കോടി ഡോളർ സഹായം

ജി 20 ഉച്ചകോടിയിൽ അബൂദബി കിരീടാവകാശി പ്രഖ്യാപനം നടത്തി

Published

|

Last Updated

അബൂദബി| ആഫ്രിക്കൻ രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി 100 കോടി ഡോളറിന്റെ “എ ഐ ഫോർ ഡെവലപ്മെന്റ‌്’ സംരംഭത്തിന് യു എ ഇ തുടക്കം കുറിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്റിന് വേണ്ടി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ആണ് പ്രഖ്യാപനം നടത്തിയത്.
ഭൂഖണ്ഡത്തിലെ സാമ്പത്തിക, സാമൂഹിക വികസന ശ്രമങ്ങൾ വർധിപ്പിക്കുക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുക, ഉൽപ്പാദനക്ഷമത ഉയർത്തുക എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു. അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ഭാഗമായ അബൂദബി എക്‌സ്‌പോർട്ട്‌സ് ഓഫീസ്, എമിറേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ എയ്ഡുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
വികസ്വര രാജ്യങ്ങളിലെ വികസനത്തെ പിന്തുണയ്ക്കുന്ന നൂതന ധനസഹായ പരിഹാരങ്ങളിലൂടെയും വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും സുസ്ഥിര വളർച്ചക്ക് നേതൃത്വം നൽകാനുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് പദ്ധതിയെന്ന് ശൈഖ് ഖാലിദ് വ്യക്തമാക്കി.

Latest