Connect with us

local body election 2025

ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

കോടല്ലൂര്‍, തളിയില്‍ വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് പുനര്‍ സൂക്ഷമ പരിശോധനയില്‍ തള്ളിയത്

Published

|

Last Updated

കണ്ണൂര്‍ | നാമ നിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. കോടല്ലൂര്‍, തളിയില്‍ വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് പുനര്‍ സൂക്ഷമ പരിശോധനയില്‍ തള്ളിയത്. നിലവില്‍ ആന്തൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ല. തര്‍ക്കമുള്ള അഞ്ചാംപീടിക വാര്‍ഡില്‍ തീരുമാനമായില്ല.

അഞ്ചാംപീടിക വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചവര്‍ പിന്‍വാങ്ങിയതാണ് പത്രികകള്‍ തള്ളാന്‍ കാരണം. ആന്തൂര്‍ നഗരസഭയിലെ 19, രണ്ട് വാര്‍ഡുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലായിരുന്നു. 19-ാം വാര്‍ഡില്‍ കെ പ്രേമരാജനും രണ്ടാം വാര്‍ഡില്‍ കെ രജിതക്കും എതിരില്ല.

മലപ്പട്ടം പഞ്ചായത്തില്‍ അടുവാപ്പുറം നോര്‍ത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലാണ് എതിരില്ലാത്തത്. അടുവാപ്പുറം സൗത്തില്‍ സി കെ ശ്രേയക്കും നോര്‍ത്തില്‍ ഐ.വി ഒതേനനുമാണ് എതിരില്ലാത്തത്.