Connect with us

Kerala

ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വടകര പഴങ്കാവ് വലിയ കിഴക്കയില്‍ സുധീന്ദ്രനാണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പഴങ്കാവ് വലിയ കിഴക്കയില്‍ സുധീന്ദ്രന്‍ വി. കെയാണ് മരിച്ചത്. ദേശീയ പാതയില്‍ ആശ ആശുപത്രിക്ക് സമീപമാണ് അപകടം.വടകരയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണ ബസാണ് ഇടിച്ചത്.

പഴങ്കാവ് ഫയര്‍ സ്റ്റേഷന്‍ റോഡില്‍ നിന്നും ബൈക്ക് യാത്രികന്‍ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായി പറയുന്നത്. മൃത?ദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.