Aksharam Education
ഡിസൈനിംഗ് പഠിക്കാം
വിവിധ ക്യാമ്പസുകളിൽ 2026-27ൽ നടത്തുന്ന നാല് വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡിസ്), രണ്ടര വർഷ മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്) പ്രോ ഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിസൈനിംഗിലാണ് കരിയർ നോക്കുന്നതെങ്കിൽ ഇപ്പോൾ തന്നെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനി (എൻ ഐ ഡി- അഹമ്മദാബാദ്)ൽ അപേക്ഷിക്കൂ.
വിവിധ ക്യാമ്പസുകളിൽ 2026-27ൽ നടത്തുന്ന നാല് വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡിസ്), രണ്ടര വർഷ മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്) പ്രോ ഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി ഡിസ്
അഹമ്മദാബാദ് ക്യാമ്പസ്: ആനിമേഷൻ ഫിലിം ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷൻ, സിറാമിക് ആൻഡ് ഗ്ലാസ്സ് ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, പ്രൊഡക്ട് ഡിസൈൻ, ടെക്‌സ്റ്റൈൽ ഡിസൈൻ.
ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം ക്യാമ്പസുകൾ: ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്‌സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ. ആദ്യവർഷം ഫൗണ്ടേഷൻ കോഴ്‌സാണ്. തുടർന്ന് സ്പെഷ്യലൈസേഷൻ അനുവദിക്കും.
എം ഡിസ്
അഹമ്മദാബാദ് ക്യാമ്പസ്: ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ ഫിലിം, ഗ്രാഫിക്, സിറാമിക് ആൻഡ് ഗ്ലാസ്സ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്‌സ്റ്റൈൽ.
ഗാന്ധിനഗർ: ഫോട്ടോഗ്രഫി, ടോയ് ആൻഡ് ഗെയിം, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്‌മെന്റ്, അപ്പാരൽ, ലൈഫ് സ്റ്റൈൽ അക്സസറി
ബെംഗളൂരു: യൂനിവേഴ്‌സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്ഷൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്‌സ്പീരിയൻസ്.
യോഗ്യത, അപേക്ഷ
ബി ഡിസ്: ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. ഏത് സ്ട്രീമിൽ (ആർട്‌സ്/സയൻസ്/കൊമേഴ്‌സ്/ഹ്യുമാനിറ്റീസ്) പഠിച്ചവർക്കും അപേക്ഷിക്കാം.
എം ഡിസ്: ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബാച്ചിലർ ബിരുദം വേണം.
2025-26ൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് രണ്ട് പ്രോഗ്രാമുകളിലേക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. ജനനം: ബിരുദ പ്രവേശനത്തിന് 2005 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവർക്കും പി ജിക്ക് 1994 ജൂലൈ ഒന്നിനോ ശേഷമോ ജനിച്ചവർക്കും അപേക്ഷിക്കാം.
ടെസ്റ്റ്
രണ്ട് കോഴ്സുകളിലെയും പ്രവേശനം രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) -പ്രിലിംസ്, ഫൈനൽ എന്നിവ വഴിയാണ്. പ്രിലിംസ് ഡിസംബർ 21ന് നടത്തും. കൊച്ചിയാണ് പരീക്ഷാകേന്ദ്രം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെയിൻസിൽ പങ്കെടുക്കാം. admissions.nid.edu വഴി ഡിസംബർ ഒന്നിന് രാത്രി 11.59 വരെ അപേക്ഷിക്കാം.






