Aksharam Education
ജാമിഅയിൽ നൈപുണ്യ അധിഷ്ഠിത കോഴ്സുകൾ
കോളജ് വിദ്യാർഥികൾ, ജോലി ചെയ്യുന്ന പ്രൊഫഷനലുകൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് കോഴ്സുകൾ ആരംഭിച്ചത്. ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
വിദ്യാർഥികൾക്ക് തൊഴിലവസരം, സംരംഭക ശേഷി, പ്രായോഗിക പഠനം എന്നിവ വർധിപ്പിക്കുന്നതിനായി 42 ഹ്രസ്വകാല നൈപുണ്യ അധിഷ്ഠിത കോഴ്സുകളുമായി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ. സ്‌കൂൾ പഠനം പൂർത്തിയാക്കിയവർ, കോളജ് വിദ്യാർഥികൾ, ജോലി ചെയ്യുന്ന പ്രൊഫഷനലുകൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് കോഴ്സുകൾ ആരംഭിച്ചത്. ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. മൂന്ന് മാസം മുതൽ ആറ് മാസം വരെയാണ് കാലാവധി. 5,000 രൂപ മുതൽ 18,500 രൂപ വരെയുള്ള കോഴ്സുകളാണ് പഠിപ്പിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30.
സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് 11 കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 31 കോഴ്സുകൾക്ക് ഓഫ്‌ലൈനായും അപേക്ഷിക്കാം.
കോഴ്സും ഫീസും
1. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ (മൂന്ന് മാസം, തിങ്കൾ-വ്യാഴം രാവിലെ ഒന്പത്-പത്ത്, ഓൺലൈൻ, 5,000 രൂപ)
2. പ്രകടന മാർക്കറ്റിംഗ് (മൂന്ന് മാസം, തിങ്കൾ-വെള്ളി രാത്രി എട്ട്-ഒന്പത്, ഓൺലൈൻ, 8,000 രൂപ)
3. പൈത്തണിന്റെ അടിസ്ഥാനകാര്യങ്ങൾ (മൂന്ന് മാസം, തിങ്കൾ-വെള്ളി രാത്രി എട്ട്-ഒന്പത്, ഓൺലൈൻ, 5,000 രൂപ)
4. ഡാറ്റാ സയൻസ് – അടിസ്ഥാന ലെവൽ (മൂന്ന് മാസം, തിങ്കൾ-വെള്ളി രാത്രി എട്ട്-പത്ത്, ഓൺലൈൻ, 15,000 രൂപ)
5. എ ഐ ആൻഡ് എം എൽ അടിസ്ഥാന ലെവൽ (മൂന്ന് മാസം, തിങ്കൾ-വെള്ളി വൈകിട്ട് ഏഴ്-പത്ത്, ഓൺലൈൻ, 15,000 രൂപ)
6. സൈബർ സുരക്ഷ (മൂന്ന് മാസം, തിങ്കൾ-വെള്ളി വൈകിട്ട് ആറ്-ഏഴ്, ഓൺലൈൻ, 8,000 രൂപ)
7. ഓഡിയോ ആൻഡ് വീഡിയോ എഡിറ്റിംഗ് (മൂന്ന് മാസം, തിങ്കൾ-വെള്ളി വൈകിട്ട് അഞ്ച്-ആറ്, ഓൺലൈൻ, 8,000 രൂപ)
8. യു എക്സ്, യു ഐ (മൂന്ന് മാസം, തിങ്കൾ-വെള്ളി വൈകുന്നേരം ഏഴ്-എട്ട്, ഓൺലൈൻ, 15,000 രൂപ)
9. എക്‌സൽ – തുടക്കക്കാർ (മൂന്ന് മാസം, തിങ്കൾ-വെള്ളി വൈകിട്ട് ഏഴ്-എട്ട്, ഓൺലൈൻ, 5,000 രൂപ)
10. അഡ്വാൻസ്ഡ് എക്‌സൽ (മൂന്ന് മാസം, തിങ്കൾ-വെള്ളി രാത്രി ഒന്പത്-പത്ത്, ഓൺലൈൻ, 8,000 രൂപ)
11. വെബ്‌സൈറ്റ് വികസനം (കോഡിംഗ് ഇല്ല) (മൂന്ന് മാസം, തിങ്കൾ-വെള്ളി വൈകിട്ട് അഞ്ച്-ഏഴ്, ഓൺലൈൻ, 8,000 രൂപ)
12. ബേക്കറി പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 6,500 രൂപ)
13. അഡ്വാൻസ്ഡ് ബേക്കറി പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 6,500 രൂപ)
14. ബേക്കറി ആൻഡ് മിഠായി (6 മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
15. അടിസ്ഥാന തയ്യൽ, വസ്ത്ര നിർമാണം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 6,500 രൂപ)
16. അഡ്വാൻസ് തയ്യൽ , എംബ്രോയ്ഡറി (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 6,500 രൂപ)
17. വസ്ത്ര ഡിസൈനിംഗ്, തയ്യൽ, എംബ്രോയ്ഡറി (ആറ് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
18. അടിസ്ഥാന ബ്യൂട്ടീഷ്യൻ പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 6,500 രൂപ)
19. അഡ്വാൻസ് ബ്യൂട്ടീഷ്യൻ പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 7,500 രൂപ)
20. ബ്യൂട്ടീഷ്യൻ പരിശീലനം (വൈകിട്ട്) (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
21. മേക്കപ്പ് ആർട്ടിസ്ട്രി ആൻഡ് ഹെയർ സ്‌റ്റൈലിംഗ് (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
22. ഗ്രാഫിക് ഡിസൈനിംഗ് (അടിസ്ഥാനം) (മൂന്ന് മാസം, 5 ദിവസം/ആഴ്ച, ഓഫ്‌ലൈൻ, 12,500 രൂപ)
23. ഗ്രാഫിക് ഡിസൈനിംഗ് (അഡ്വാൻസ്ഡ്) (മൂന്ന് മാസം, 5 ദിവസം/ആഴ്ച, ഓഫ്‌ലൈൻ, 12,500 രൂപ)
24. ഡിജിറ്റൽ മാർക്കറ്റിംഗ് (മൂന്ന് മാസം, 5 ദിവസം/ആഴ്ച, ഓഫ്‌ലൈൻ, 9,500 രൂപ)
25. ഫാഷൻ ഡിസൈനിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ (ആറ് മാസം, നാല് ദിവസം/ആഴ്ച, ഓഫ്‌ലൈൻ, 15,500 രൂപ)
26. അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിംഗ് (ആറ് മാസം, 4 ദിവസം/ആഴ്ച, ഓഫ്‌ലൈൻ, 15,500 രൂപ)
27. വീഡിയോ & സ്റ്റിൽ ഫോട്ടോഗ്രാഫി (ആറ് മാസം, തിങ്കൾ-വെള്ളി വൈകിട്ട്, ഓഫ്‌ലൈൻ, 18,500 രൂപ)
28. കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
29. കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് (വൈകിട്ട്) (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
30. അഡ്വാൻസ്ഡ് കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
31. ഇലക്ട്രീഷ്യൻ പരിശീലനം (3 മാസം, തിയറി + ഓൺ-സൈറ്റ്, ഓഫ്‌ലൈൻ, 6,500 രൂപ)
32. അഡ്വാൻസ്ഡ് ഇലക്ട്രീഷ്യൻ പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
33. മൊബൈൽ റിപ്പയറിംഗ് പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
34. ഡ്രോൺ അസംബ്ലിംഗ് (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
35. ഡ്രോൺ ഫോട്ടോഗ്രാഫിയും ഓട്ടോമേഷനും (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 10,500 രൂപ)
36. ഏരിയൽ ഫോട്ടോഗ്രാഫിയും ഓട്ടോമേഷനും (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 10,500 രൂപ)
37. ഡ്രോൺ ഡെലിവറി സിസ്റ്റം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
38. ഡ്രോൺ വ്യവസായത്തിൽ ഡ്രോണുകളുടെ ആമുഖം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
39. എസ് എ പി (ഇ ആർ പി) സോഫ്റ്റ്‌വെയർ പരിശീലനം (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
40. ഓട്ടോകാഡ് 2ഡി & 3ഡി (മൂന്ന് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
41. എഫ് എം സി ജി നിർമാണം, പാക്കേജിംഗ്, എന്റർപ്രൈസ് മാനേജ്മെന്റ് എന്നിവയിൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം (ആറ് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)
42. സ്റ്റാർട്ടപ്പ് കാറ്റലിസ്റ്റ്: (ആറ് മാസം, തിങ്കൾ-വെള്ളി, ഓഫ്‌ലൈൻ, 8,500 രൂപ)





