Saudi Arabia
ഖത്തീഫിലെ സഫ്വയെ റാസ് തനൂറയുമായി ബന്ധിപ്പിക്കുന്ന പുതിയ കടല്‍ പാലം തുറന്നു
15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റൂട്ടില്‍ , 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഇരട്ട കടല്‍ പാലത്തിനുള്ളത്
ദമാം | കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലെ സഫ്വയെ റാസ് തനൂറയുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റൂട്ടായ സഫ്വറഹിമ റോഡിന്റെ ഉദ്ഘാടനം കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണ്ണര്‍ സഊദി ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍വഹിച്ചു.
യാത്രാ സമയം കുറയ്ക്കുന്നതിനും, തിരക്ക് ലഘൂകരിക്കുന്നതിനും, മേഖലയിലെ വളരുന്ന സാമ്പത്തിക, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട കടല്‍ പാലം സഊദി അറേബ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതകളില്‍ ഒന്നാണ്
ഗതാഗത, ലോജിസ്റ്റിക്‌സ് സേവന മന്ത്രി സാലിഹ് അല്‍-ജാസര്‍, ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സിന്റെ ആക്ടിംഗ് സിഇഒ എഞ്ചിനീയര്‍ ബദര്‍ അല്‍-ദുലൈമി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പുതിയ റോഡുകളുടെയും ഇന്റര്‍ചേഞ്ചുകളുടെയും നവീകരണം ഗതാഗത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് സഊദി രാജകുമാരന്‍ പറഞ്ഞു.
പുതുതായി ഉദ്ഘാടനം ചെയ്ത കടല്‍പ്പാലം റാസ് തനൂറ തുറമുഖത്തേക്ക് നേരിട്ടുള്ള, പുതിയ ആക്‌സസ് പോയിന്റ് നല്‍കുന്നു. ഇത് വിതരണ ശൃംഖല കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതായും
സഫ്വയെയും റാസ് തനൂറയെയും ദമ്മാം-ജുബൈല്‍ ഹൈവേ ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളുമായി ബന്ധിപ്പിക്കുന്ന ഒരു ആധുനിക ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണെന്നും ഗതാഗത മന്ത്രി അല്‍-ജാസര്‍ പറഞ്ഞു





