Connect with us

Aksharam Education

ചെറിയ പൂക്കളുടെ വലിയ ലോകം

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം റഫ്ലേഷ്യയും ചെറുത് വോൾഫിയയുമാണെന്നാണ് കണ്ടെത്തൽ

Published

|

Last Updated

ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ പുഷ്പത്തെ കുറിച്ച് കൂട്ടുകാർക്കറിയാമോ?. ഇന്നത്തെ അക്ഷരത്തിൽ നമുക്ക് ഈ പുഷ്പങ്ങളെ പരിചയപ്പെട്ടാലോ. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം റഫ്ലേഷ്യയും ചെറുത് വോൾഫിയയുമാണെന്നാണ് കണ്ടെത്തൽ.

റഫ്ലേഷ്യ

പ്രധാനമായും ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലാൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ മഴക്കാടുകളിൽ കണ്ടുവരുന്ന പുഷ്പമാണ് റഫ്ലേഷ്യ. ഇലയോ തണ്ടോ വേരോ ഒന്നുമില്ലാതെ മറ്റു ചെടികളിൽ നിന്ന് ലഭിക്കുന്ന പോഷണം ഉപയോഗിച്ച് വളരുന്ന പരാദ സസ്യമാണിത്. ചീഞ്ഞ മാംസത്തിന്റെ മണ മായതിനാൽ ഇതിനെ കോർപ്‌സ് ഫ്ലവർ എന്നും വിളിക്കാറുണ്ട്. ചില റഫ്ലേഷ്യ പൂക്കൾക്ക് ഒരു മീറ്റർ വരെ വീതിയും പത്ത് കിലോഗ്രാം വരെ ഭാരവും ഉണ്ടാകാറുണ്ട്. മാത്രവുമല്ല ചെറിയ കാലാവസ്ഥാ മാറ്റങ്ങൾ പോലും പൂവ് വിരിയുന്നതിനെ ബാധിക്കും. അഞ്ച് മുതൽ ഏഴ് ദിവസം വരെയാണ് ഒരു റഫ്ലേഷ്യ പുഷ്പത്തിന്റെ ശരാശരി ആയുസ്സ്.

വോൾഫിയ

ഇലകളോ തണ്ടുകളോ വേരുകളോ ഇല്ലാത്ത ഏറ്റവും ചെറിയ പൂച്ചെടിയാണ് വോൾഫിയ. ഇതിനെ റൂട്ട്‌ലസ് ഡെക്ക് വീഡ് എന്നും വാട്ടർ മീൽ എന്നും വിളിക്കാറുണ്ട്. വെള്ളത്തിൽ ഒഴുകി വളരുന്ന, പച്ച നിറമുള്ള, ചെറിയ കണങ്ങൾ പോലെയുള്ള ഒരു ജലസസ്യമാണിത്. 0.5-1 മി മി വലിപ്പം മാത്രമേ വോൾഫിയക്ക് ഉള്ളൂ. അതിനാൽ തന്നെ കാണാൻ വളരെ ബുദ്ധിമുട്ടാണ്. അതിവേഗം വളരുന്ന ഈ സസ്യം ജലശുദ്ധീകരണത്തിന് മികച്ചതാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളതിനാൽ ചില ഏഷ്യൻ രാജ്യങ്ങളിൽ പാരമ്പരാഗത ഭക്ഷണങ്ങളിലും മൃഗങ്ങൾക്ക് തീറ്റയായും ഈ സസ്യത്തെ ഉപയോഗപ്പെടുത്താറുണ്ട്. വിറ്റാമിൻ ബി 12 വിന്റെ നല്ല ഉറവിടമാണിതെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.