Kerala
വയനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമതനായി പത്രിക നല്‍കിയ ജഷീര്‍ പിന്‍വാങ്ങി
തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്നും അതുകൊണ്ടാണ് പത്രിക പിന്‍വലിച്ചതെന്നും ജഷീര്‍
കല്‍പ്പറ്റ | വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു. ഡിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ജഷീര്‍ വയനാട് കലക്ടറേറ്റില്‍ എത്തി പത്രിക പിന്‍വലിച്ചത്. .
തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്നും അതുകൊണ്ടാണ് പത്രിക പിന്‍വലിച്ചതെന്നും ജഷീര്‍ പിന്നീട് പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനില്‍ മത്സരിക്കുന്നതിനായാണ് ജഷീര്‍ പത്രിക നല്‍കിയത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പത്രിക സമര്‍പ്പിക്കാനെത്തിയ ജഷീറിനൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് വിമതനായി അദ്ദേഹം പത്രിക നല്‍കിയത്.ജഷീറിന്റെ നീക്കം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പത്രിക പിന്‍വലിക്കണമെന്ന് ജഷീറിനോട് ആവശ്യപ്പെട്ടിരുന്നു
രണ്ട് തവണ ജഷീര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പനമരം ബ്ലോക്കില്‍ സംഷാദ് മരക്കാര്‍ക്കെതിരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബും വിമതനായി തുടരും. കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസാനനിമിഷം വരെ ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ വിനു ജേക്കബ് തയ്യാറായില്ല





