Aksharam Education
ഐ ഐ ടി മദ്രാസിൽ എ ഐ പഠിക്കാം
മെഷീൻ ലേണിംഗിലെയും എ ഐകളിലെയും തട്ടിപ്പ് കണ്ടെത്തൽ, സ്പാം ഇമെയിലുകൾ തിരിച്ചറിയൽ തുടങ്ങിയ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ അവസരം നൽകുന്നതാണ് ഈ കോഴ്സ്. എ ഐ വിദഗ്ധരാണ് കോഴ്സുകൾ പഠിപ്പിക്കുന്നത്.
“സ്വയം’ പ്ലാറ്റ്ഫോമുമായി സഹകരിച്ച് ഐ ഐ ടി മദ്രാസ് നടത്തുന്ന സൗജന്യ മെഷീൻ ലേണിംഗ് കോഴ്സിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മെഷീൻ ലേണിംഗിലെയും എ ഐകളിലെയും തട്ടിപ്പ് കണ്ടെത്തൽ, സ്പാം ഇമെയിലുകൾ തിരിച്ചറിയൽ തുടങ്ങിയ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും പ്രൊഫഷനലുകൾക്കും ഒരുപോലെ അവസരം നൽകുന്നതാണ് ഈ കോഴ്സ്. എ ഐ വിദഗ്ധരാണ് കോഴ്സുകൾ പഠിപ്പിക്കുന്നത്.
ജനുവരി 19ന് ആരംഭിച്ച് ഏപ്രിൽ പത്തിന് അവസാനിക്കുന്ന കോഴ്സിന് ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പ്രോഗ്രാമിംഗ് ആവശ്യമുള്ള അസൈൻമെന്റുകൾ കോഴ്സിൽ ഉൾപ്പെടുന്നു. അതിനാൽ പഠിതാക്കൾക്ക് സാധാരണയായി ഉപയോഗിക്കുന്ന ഭാഷകളായ പൈത്തൺ അല്ലെങ്കിൽ ആർ ഫോർ മെഷീൻ ലേണിംഗ് എന്നിവ പരിചയമുണ്ടായിരിക്കണം.
കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന വിദ്യാർഥികൾക്കായി അടിസ്ഥാന വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലീനിയർ ആൾജിബ്രയെയും പ്രോബബിലിറ്റി സിദ്ധാന്തത്തെയും കുറിച്ചുള്ള മുൻ അറിവുള്ളവർക്ക് പഠനം കുറച്ചു കൂടി എളുപ്പമാകും.
കോഴ്സ്, പരീക്ഷ
പ്രോബബിലിറ്റി തിയറി, ലീനിയർ ആൾജിബ്ര, കോൺവെക്‌സ് ഒപ്റ്റിമൈസേഷൻ തുടങ്ങിയ അടിസ്ഥാന ഗണിതശാസ്ത്ര ആശയങ്ങളെ ഒരു റീക്യാപ്പായി ഉപയോഗിച്ചാണ് മൂന്ന് മാസത്തെ കോഴ്സ് ആരംഭിക്കുന്നത്. തുടർന്ന് പഠനത്തിന്റെ രണ്ട് പ്രധാന ഭാഗമായി റിഗ്രഷൻ, വർഗീകരണം എന്നിവ പഠിപ്പിക്കുന്നു. ഏപ്രിൽ 17 നാണ് പരീക്ഷ. രണ്ട് സെഷനുകളിലായി നടക്കുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയുമായിരിക്കും.
ഐ ഐ ടി മദ്രാസിന്റെ ഔദ്യോഗിക വെബ്സൈറ്റായ iitm. ac. in സന്ദർശിച്ച് അപേക്ഷിക്കാം.





