National
കോലാറില്‍ കാര്‍ ഫ്‌ളൈഓവറിന് മുകളില്‍ നിന്ന് മറിഞ്ഞ് നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു
മരിച്ച നാലുപേരും സുഹൃത്തുക്കളാണ്.
ബെംഗളുരു | കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ലൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ മരിച്ചു. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.15 ഓടെയായിരുന്നു സംഭവം.മരിച്ച നാലുപേരും സുഹൃത്തുക്കളാണ്. നാലുപേരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞയാഴ്ച, തിരുപ്പൂര്‍ ജില്ലയിലെ പെരുമാനല്ലൂരിന് സമീപം ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന വാഹനം ലോറിയുടെ പിന്നിലിടിച്ച് 37 അയ്യപ്പഭക്തര്‍ക്ക് പരുക്കേറ്റിരുന്നു.
---- facebook comment plugin here -----





