Kerala
എസ് എസ് എഫ് കാമ്പസ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം
നവംബര്‍ 20 ന് ആരംഭിച്ച കാമ്പയിന്‍ ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കും.
കോട്ടയം | വിദ്യാര്‍ഥികള്‍ക്കിടയില്‍ ശ്രദ്ധേയമായ ‘ലെസ് കമ്പാരിസണ്‍, മോര്‍ ലിവിംഗ്’ (Less Comparison, More Living) എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കാമ്പസ് മെമ്പര്‍ഷിപ്പ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. നവംബര്‍ 20 ന് ആരംഭിച്ച കാമ്പയിന്‍ ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കും.
സംസ്ഥാനതല ഉദ്ഘാടനം കോട്ടയം സി എം എസ് കോളജില്‍ വെച്ച് എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി നിര്‍വഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുറഹീം, മുഹമ്മദ് അമീന്‍ സുറൈജി, ത്വാഹ അമീന്‍ വി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ ആയിരത്തിലധികം കോളജുകളില്‍ അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ നടക്കും. കാമ്പയിന്റെ ഭാഗമായി ജില്ലാ, ഡിവിഷന്‍, കോളജ് തലങ്ങളില്‍ ഉദ്ഘാടനങ്ങളും ശില്പശാലകളും വെബിനാറുകളും നടന്നുവരുന്നു.
നവംബര്‍ 25 ന് സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളില്‍ മെമ്പര്‍ഷിപ്പ് ഡേ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ കാമ്പസുകളിലും കൗണ്‍സിലുകള്‍ പൂര്‍ത്തീരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പ്രമേയം.





