Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത.തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കൈവിലങ്ങ് അണിയിച്ച നടപടിയില്‍ ഡിജിപിക്കും അതൃപ്തിയുണ്ട്. എസ്‌ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് കൈവിലങ്ങ് അണിയിച്ചതെന്നാണ് അറിയുന്നത്.





