Connect with us

Kerala

കസ്റ്റഡിയിലെടുത്ത ബണ്ടിചോറിനെ വിട്ടയച്ചു; ആളൂരിനെ കാണാനെത്തിയതെന്ന് മൊഴി

ആളൂര്‍ മരിച്ച വിവരം ബണ്ടിചോര്‍ അറിഞ്ഞിരുന്നില്ല

Published

|

Last Updated

കൊച്ചി |  മുന്‍കരുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പോലീസ് വിട്ടയച്ചു. നിലവില്‍ സംസ്ഥാനത്ത് ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോര്‍ നല്‍കിയ മൊഴി അന്വേഷിച്ച് സ്ഥിരീകരിച്ചതിനാലുമാണ് വിട്ടയച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹിയില്‍ നിന്നു ട്രെയിനിലാണ് ഇയാള്‍ എത്തിയത്. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലായിരുന്നു ഇയാള്‍. മുന്‍പ് ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട് തൊണ്ടി മുതല്‍ വിട്ടുകിട്ടാനായി അഭിഭാഷകന്‍ ബിഎ ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിനു നല്‍കിയ മൊഴി. അതേ സമയം ആളൂര്‍ മരിച്ച വിവരം ബണ്ടിചോര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്നു ആളൂരിന്റെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകരുമായി ബന്ധപ്പെട്ട് ബണ്ടിചോര്‍ പറഞ്ഞ കാര്യം പോലീസ് സ്ഥിരീകരിച്ചു. കേരളത്തില്‍ മറ്റു കേസുകള്‍ ഇല്ലെന്നും സ്ഥിരീകരിച്ചതോടെയാണ് ഇയാളെ വിട്ടയച്ചത്.

സംസ്ഥാനത്ത് ബണ്ടിചോറിനെതിരേ മൂന്ന് കേസുകളാണുണ്ടായിരുന്നത്. ഇതില്‍ 2013ലെ പ്രമാദമായ മോഷണക്കേസില്‍ ബണ്ടിചോര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. 2023ലാണ് ബണ്ടി ചോര്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. പിന്നീട് ഡല്‍ഹിയില്‍ വച്ച് യുപി പോലീസ് ഇയാളെ പിടികൂടിയിരുന്നു.

 

---- facebook comment plugin here -----

Latest