Kerala
ആറാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികള്‍ അറസ്റ്റില്‍
വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലിങ്ങില്‍ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു
അടൂര്‍ | ആറാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി. പന്തളം മല്ലിക കലതിക്കാലായില്‍ മേലേ തുണ്ട് വീട്ടില്‍ രാജന്‍ (52), ചാരും മൂട് ഇടക്കുന്നം നടയുടെ കിഴക്കേതില്‍ വീട്ടില്‍ വിഷ്ണു എസ്(33)എന്നിവര്‍ ആണ് അറസ്റ്റിലായത്.
2021ല്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്വകാര്യഭാഗങ്ങളില്‍ പിടിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലിങ്ങില്‍ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. അന്വേഷണസംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഖില്‍, അനൂപ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.




