Connect with us

Kerala

പ്രതീക്ഷിത ഒഴിവുകള്‍ പി എസ് സിയെ അറിയിക്കണം; സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ഭരണപരിഷ്‌കാര വകുപ്പ്

2026 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഓരോ തസ്തികയിലും ഒഴിവുകള്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് ഡിസംബര്‍ 26-നകം പി എസ് സിയെ അറിയിക്കണം

Published

|

Last Updated

തിരുവനന്തപുരം   |  2026ലെ കലണ്ടര്‍ വര്‍ഷത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രതീക്ഷിത ഒഴിവുകള്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവന്‍ വകുപ്പ് തലവന്മാരും നിയമനാധികാരികളും ഈ സര്‍ക്കുലര്‍ പ്രകാരം നടപടി സ്വീകരിക്കണം

2026 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഓരോ തസ്തികയിലും ഒഴിവുകള്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് ഡിസംബര്‍ 26-നകം പി എസ് സിയെ അറിയിക്കണം. ഒഴിവുകള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അതും പി എസ് സിയെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 30-നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കര വകുപ്പിനും സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.