Kerala
കെ എസ് ആര്‍ ടി സി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍
67 ബസുകള്‍ക്കാണ് പുതുതായി പെര്‍മിറ്റ് ലഭിച്ചത്. പമ്പ-കോയമ്പത്തൂര്‍ സര്‍വീസാണ് ആരംഭിച്ചിട്ടുള്ളത്.
ശബരിമല | തീര്‍ഥാടകര്‍ക്കായി കെ എസ് ആര്‍ ടി സി പമ്പയില്‍ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് പുതുതായി അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി. പമ്പ-കോയമ്പത്തൂര്‍ സര്‍വീസാണ് ആരംഭിച്ചിട്ടുള്ളത്. പമ്പ ഡിപ്പോ നടത്തുന്ന കോയമ്പത്തൂര്‍ ബസ് രാത്രി 9.30 ന് അവിടെ നിന്ന് പുറപ്പെടും. തിരിച്ച് രാവിലെ ഒമ്പതിനാണ് പമ്പയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ്.
കെ എസ് ആര്‍ ടി സി പുനലൂര്‍ ഡിപ്പോയുടെ ബസാണ് നാളെ (ശനി) മുതല്‍ പമ്പ-തെങ്കാശി റൂട്ടില്‍ സര്‍വീസ് നടത്തുക. രാത്രി എഴിന് തെങ്കാശിയില്‍ നിന്ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാവിലെ ഒമ്പതിന് പമ്പയില്‍ നിന്ന് പുറപ്പെടും. പളനി, തിരുനെല്‍വേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്താന്‍ ബസുകള്‍ തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലേക്കും ഭക്തരുടെ ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തും. അന്തര്‍സര്‍വീസുകള്‍ നടത്താനായി കെ എസ് ആര്‍ ടി സിയുടെ 67 ബസുകള്‍ക്കാണ് പുതുതായി പെര്‍മിറ്റ് ലഭിച്ചത്.



