Kerala
കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് നാളെ അതീവ ജാഗ്രതക്ക് നിര്‍ദേശം
തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട്ട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് ജാഗ്രതാ നിര്‍ദേശം.
തിരുവനന്തപുരം | കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട്ട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് ജാഗ്രതാ നിര്‍ദേശം.
രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഇന്നും നാളെയും അതീവ ജാഗ്രത പാലിക്കണം. അപകടമേഖലയില്‍ ജനങ്ങള്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിന്റെ സമയം പുനര്‍ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.



