Connect with us

International

പുടിന്‍ ഇന്ത്യയിലേക്ക്; ദ്വിദിന സന്ദര്‍ശനാര്‍ഥം എത്തുക ഡിസംബര്‍ നാലിന്

മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. യു എസ് പ്രസിഡന്റിന്റെ താരീഫ് ഭീഷണികള്‍ ചര്‍ച്ചയാകും.

Published

|

Last Updated

ന്യൂഡല്‍ഹി | ദ്വിദിന സന്ദര്‍ശനാര്‍ഥം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തും. ഡിസംബര്‍ നാലിനാണ് പുടിന്‍ രാജ്യത്തെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് സന്ദര്‍ശനത്തിനൊരുങ്ങുന്നത്. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് സന്ദര്‍ശനം.

രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കും. ശേഷം രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കും. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നല്‍കാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഇരു നേതാക്കളും തമ്മില്‍ പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു എസ് പ്രസിഡന്റ് നിരന്തരം ഉയര്‍ത്തുന്ന താരീഫ് ഭീഷണികളും ചര്‍ച്ചയാകും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യു എസ് ഇന്ത്യക്കെതിരെ താരീഫ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

 

---- facebook comment plugin here -----

Latest