Kerala
ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി, മൂന്ന് പ്രതികളെ വെറുതെ വിട്ടു
പി വി അന്‍വറിന്റെ സഹോദരിയുടെ മകനാണ് മാലങ്ങാടന്‍ ഷഫീഖ്.
ഒതായി | മനാഫ് വധക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കണ്ടെത്തി മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. മൂന്ന് പ്രതികളെ വെറുതെ വിട്ടു. പി വി അന്‍വറിന്റെ സഹോദരിയുടെ മകനും കേസിലെ മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
കേസില്‍ രണ്ടാം പ്രതിയായിരുന്ന പി വി അന്‍വര്‍ ഉള്‍പ്പെടെ 21 പ്രതികളെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മനാഫിനെ 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
---- facebook comment plugin here -----




