Kerala
'എന്തിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി, ഇത്രനാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല?'
ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി എന്ന ആശങ്ക മാത്രം!
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ ആശങ്കയറിയിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രമാണ്. ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി എന്ന ആശങ്ക മാത്രമാണ് തനിക്കുള്ളതെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി.ഇരകളെ സംരക്ഷിക്കുന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ലെന്നും ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ ആര്‍ ശ്രീലേഖ പറയുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രം…ഇത്രനാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഞാനൊരമ്മയാണ്, മുന്‍ പൊലീസുദ്യോഗസ്ഥയാണ്…ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!




