Connect with us

Uae

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി

ഡിസംബർ ഒന്നിന് മുമ്പുള്ള നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം

Published

|

Last Updated

ഷാർജ| ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാർജ പോലീസ് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ പൂർണമായി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ ഒന്നിന് മുമ്പ് ചെയ്ത നിയമലംഘനങ്ങൾക്കാണ് ഇത് ബാധകമാകുക. 2026 ജനുവരി 10ന് മുൻപ് കുടിശ്ശിക തീർക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ട്രാഫിക് പിഴകളിലെ നിലവിലുള്ള കിഴിവ് സംവിധാനം തുടരുമെന്നും ഷാർജ പോലീസ് അറിയിച്ചു.

നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഇതിൽ സാമ്പത്തിക പിഴ, വാഹനം കണ്ടുകെട്ടിയ കാലയളവ്, വിടുതൽ ഫീസ് എന്നിവ ഉൾപ്പെടും. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ പിഴ അടക്കുന്നവർക്ക് സാമ്പത്തിക പിഴയിൽ മാത്രം 25 ശതമാനം കിഴിവ് ലഭിക്കും. എന്നാൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളെയും ബ്ലാക്ക് പോയിന്റുകളെയും ഈ കിഴിവുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ച ഈ സംരംഭം താമസക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പ്രോ
ത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

 

 

---- facebook comment plugin here -----

Latest