Kerala
ബാര്‍ക്ക് റേറ്റിങ്ങ് തട്ടിപ്പ്: കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണം; രാജീവ് ചന്ദ്രശേഖര്‍
മാധ്യമങ്ങളുടെ വിശ്വാസ്യത പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകള്‍ അനുവദിക്കരുത്.
തിരുവനന്തപുരം| ബാര്‍ക്ക് റേറ്റിങ് തട്ടിപ്പില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റേറ്റിങ് തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഒരാള്‍ വന്ന് ചാനല്‍ ആരംഭിച്ച് പൈസ കൊടുത്തു റേറ്റിങ് വാങ്ങുന്നത് നാടിനു അപകടകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
20, 30 വര്‍ഷമായി നന്നായി ജോലി ചെയ്യുന്നവരെ ബാര്‍ക്ക് തട്ടിപ്പിലൂടെ പുറകില്‍ ആക്കുന്നതില്‍ നടപടിയുണ്ടാകണം. ജനാധിപത്യത്തിലെ അഭിപ്രായ രൂപീകരണത്തെ ഹൈ ജാക്ക് ചെയ്യലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യത പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകള്‍ അനുവദിക്കരുത്. മുമ്പ് ആന്ധ്രയിലും തമിഴ്‌നാടിലും നടന്ന ഈ തട്ടിപ്പ് കേരളത്തില്‍ വരുമെന്ന് കരുതിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.




