Kerala
സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പരാതി; എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
കൊച്ചി|സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. എം ഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഫസല്‍ ഗഫൂറിനെ ഇഡി തടഞ്ഞിരുന്നു. മുമ്പ് രണ്ട് പ്രാവശ്യം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടും ഫസല്‍ ഗഫൂര്‍ ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
---- facebook comment plugin here -----




