Connect with us

Kerala

കേസിന് പിറകെ രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രത്യക്ഷനായി; വീടിന് മുന്നില്‍ പോലീസ് കാവല്‍

വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു.

Published

|

Last Updated

അടൂര്‍ |  ലൈംഗിക പീഡന പരാതിയില്‍ കേസ് ചുമത്തപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അടൂര്‍ നെല്ലിമുകളിലെ വീടിന് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു. രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഇന്നലെ രാത്രി മുതല്‍ പോലീസ് കാവലേര്‍പ്പെടുത്തിയത്. വിവിധ യുവജന സംഘടനകള്‍ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയേക്കുമെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്

അതേ സമയം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. ഫോണ്‍ ഓഫ് ചെയ്ത നിലയില്‍. രാഹുല്‍ സംസ്ഥാന വിട്ടതായും സൂചനയുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. തിരുവനന്തപുരം സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും.

തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ ഗുരുതര കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ സുഹൃത്തും പ്രതിപ്പട്ടികയിലുണ്ട്.

 

Latest