From the print
നാടിന്റെ സുരക്ഷിത ഭാവിയില്‍ വിചാരപ്പെട്ട് സ്‌നേഹ സംഗമം
സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്ന ആശങ്കയും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കേരളയാത്രയുടെ ഭാഗമായി ഇടുക്കിയിൽ നടന്ന സ്‌നേഹവിരുന്നില്‍ ഉപനായകന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി സംസാരിക്കുന്നു
തൊടുപുഴ | നാടിന്റെ സുരക്ഷിത ഭാവിക്കായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സ്‌നേഹവിരുന്ന്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി തൊടുപുഴയില്‍ നടന്ന സ്നേഹവിരുന്നില്‍ അഭിപ്രായമുയര്‍ന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്ന ആശങ്കയും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ചില മതങ്ങളുടെ പ്രതിനിധികളായി മേയറും പ്രസിഡന്റുമെല്ലാം ആകാനുള്ള ചരടുവലികള്‍ നടത്തുന്നത് നല്ലതല്ല. കേരളയാത്രയുടെ മുദ്രാവക്യം ലോകം എന്നോ ആഗ്രഹിക്കുന്നതാണ്. ഇത്തരം സംഗമങ്ങള്‍ താഴേക്കിടയിലും നടത്തണമെന്നും പങ്കെടുത്തവര്‍ പറഞ്ഞു.
ജില്ലയിലെ രാഷ്ട്രീയ, മത, സാംസ്‌കാരിക, വിദ്യാഭ്യാസ, വ്യാപാര രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ സംബന്ധിച്ചു. കേരളയാത്രാ ഉപനായകന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ കരീം സഖാഫി സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ സിംനാശ്, എടവട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, അല്‍ത്വാഫ്, എസ് എന്‍ ഡി പി നേതാവ് ഷിബു, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എം സുലൈമാന്‍, സി പി എം നേതാവ് ടി ആര്‍ സോമന്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി അസ്‌ലം, അബു ജോസഫ്, മുസ്‌ലിം ലീഗ് സംസ്ഥാ കമ്മിറ്റി അംഗം അബ്ബാസ് സംസാരിച്ചു.





