From the print
ഖുര്‍ആനിന്റെ സന്ദേശങ്ങളെ ചിലര്‍ വക്രീകരിക്കുന്നു: വിദ്യാസാഗര്‍
നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല,നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും ആരാധിക്കുന്നില്ലെന്ന വിശുദ്ധ ഖുര്‍ആന്റെ വചനം ഏറ്റവും വലിയ മതസൗഹാര്‍ദമാണ് മുന്നോട്ടുവെക്കുന്നത്.
തൊടുപുഴ | ഖുര്‍ആനിന്റെ നല്ല സന്ദേശങ്ങളെ ചിലര്‍ വക്രീകരിച്ച് വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ശീനാരായണീയന്‍ അഡ്വ. സി കെ വിദ്യാസാഗര്‍. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം, ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല,നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാനും ആരാധിക്കുന്നില്ലെന്ന വിശുദ്ധ ഖുര്‍ആന്റെ വചനം ഏറ്റവും വലിയ മതസൗഹാര്‍ദമാണ് മുന്നോട്ടുവെക്കുന്നത്.
എന്നാല്‍ ഇതിനെ ചിലര്‍ വക്രീകരിക്കുകയാണ്. ഇവര്‍ ഒരു സാമൂഹിക പ്രശ്നമാണ്. മതേതരത്വം മുറുകെ പിടിക്കുന്നതാണ് കേരളയാത്രയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം സൃഷ്ടിക്കുന്നത് ഉത്തമ പൗരന്മാരെയെന്ന് കൃസ്ത്യന്‍ ചര്‍ച്ച് അസ്സോസിയേഷന്‍ പ്രസിഡന്റ്‌സി പി വര്‍ഗീസ് പറഞ്ഞു. നൂറ്റാണ്ട് കൂടുമ്പോള്‍ ഭൂമിയില്‍ നടക്കുന്ന മഹാ സംഭവമാണ് കാന്തപുരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





