Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലത്: വി എം സുധീരന്‍

മൂന്നാമത്തെ ബലാത്സ'ഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ എം എല്‍ എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞു.

Published

|

Last Updated

കൊച്ചി | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മൂന്നാമത്തെ ബലാത്സ’ഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ എം എല്‍ എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞെന്ന് സുധീരന്‍ പറഞ്ഞു.

ആരെങ്കിലും പറയാന്‍ കാത്തുനില്‍ക്കാതെ രാജിവെക്കുന്നതാണ് രാഹുലിന് നല്ലത്. ലൈംഗിക കുറ്റകൃത്യം കേരള സമൂഹത്തിനും നിയമസഭക്കും അപമാനമാണെന്നും സുധീരന്‍ പ്രതികരിച്ചു.

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെ അറസ്റ്റിലായ രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്.