From the print
രാജ്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ: എം പി
രാജ്യത്തെ എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യവും അവകാശവും ഉറപ്പുവരുത്തണമെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നും പി ജെ ജോസഫ്.
കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ | മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുള്ള താക്കീതെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഭരണകൂട ഭീകരതയുടെ കാലത്ത് ന്യുനപക്ഷങ്ങള്‍ ഭയാശങ്കയോടെ കഴിയേണ്ടിവരുന്ന ഇന്ത്യയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണ്.
രാജ്യവും മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയാണ് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന വെല്ലുവിളികള്‍ക്ക് നടുവില്‍: പി ജെ ജോസഫ്
തൊടുപുഴ | ഇന്ത്യന്‍ ഭരണഘടന വെല്ലുവിളികള്‍ക്ക് നടുവിലാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫ് എം എല്‍ എ. രാജ്യത്തെ എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യവും അവകാശവും ഉറപ്പുവരുത്തണമെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ മേഖയില്‍ കാന്തപുരം ഉസ്താദ് ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. പ്രത്യേകിച്ച് വിദ്യാദ്യാസ രംഗത്ത് നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.





