Connect with us

Kerala

ഇറാനിയന്‍ കപ്പലിന് കൊച്ചി തീരത്ത് തങ്ങാന്‍ അനുമതി

കൊച്ചി തീരത്ത് നങ്കൂരമിട്ട കപ്പലില്‍ 183 ഇറാനിയന്‍ നാവികരാണുള്ളത്‌

Published

|

Last Updated

കൊച്ചി | സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേരള തീരത്ത് നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിന് കൊച്ചി തീരത്ത് തുടരാന്‍ അനുമതി. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ ഐ ആര്‍ എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു നങ്കൂരമിട്ടത്.

ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്. കൊച്ചി തീരത്ത് നങ്കൂരമിട്ട കപ്പലില്‍ 183 ഇറാനിയന്‍ നാവികരാണുള്ളത്‌. കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിനു ശേഷം മടങ്ങിയ മറ്റൊരു ഇറാനിയന്‍ കപ്പലിനു നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഐ എന്‍ എസ് ലാവനുളള സുരക്ഷ ഇന്ത്യന്‍ സേന കൂട്ടിയത്.

 

---- facebook comment plugin here -----

Latest