Connect with us

Kerala

എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്

Published

|

Last Updated

കൊച്ചി| എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ഇന്ന് രാവിലെയാണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ഇന്ന് രാവിലെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെ ചിത്രം പകര്‍ത്തി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തു. കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

 

---- facebook comment plugin here -----

Latest