Connect with us

Kerala

അങ്കമാലി കിടങ്ങൂരില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്

പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍ വിഷ്ണു എന്നയാളാണ് മരിച്ചത്

Published

|

Last Updated

കൊച്ചി| അങ്കമാലി കിടങ്ങൂരില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്.

ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമായി പരുക്കേറ്റു. കൊല്ലം സ്വദേശി പ്രദീപിനാണ് ചവിട്ടേറ്റത്.പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആന മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്.